Sunday, June 22, 2025

പ്രശസ്ത പക്ഷി നീരിക്ഷകന്‍ ‘പക്ഷി എല്‍ദോസ് ‘ യാത്രയായി…

Must Read

മൃതദേഹം കണ്ടെത്തിയത് ഭൂതത്താന്‍കെട്ട് വനത്തില്‍

ഓര്‍മ്മയാകുന്നത് തട്ടേക്കാടിനെയും, പക്ഷികളെയും നെഞ്ചോട് ചേര്‍ത്ത പക്ഷി സ്നേഹി
കോതമംഗലം: പക്ഷി എല്‍ദോസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ ജഡം വനത്തില്‍ കണ്ടെത്തി.
ഭൂതത്താന്‍കെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് ബുധന്‍ രാവിലെ 9 മണിയോടെ ജഡം കണ്ടെത്തിയത്.ഇന്നലെ ചൊവ്വെ എല്‍ദോസിനെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതിനല്‍കിയിരുന്നു.ഇത് പ്രാകാരം പോലീസ്, എല്‍ദോസിനെ കാണ്മാനില്ലത്തതിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് ജഡം കണ്ടെത്തിയിട്ടുള്ളത്.

വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തില്‍ സജീവമായിരുന്നു.വിദേശിയര്‍ അടക്കം നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിര്‍ത്തിയിരുന്ന എല്‍ദോസ്, പലവട്ടം മാധ്യവാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു.ആകാശവാണി കൃഷി പാഠം പറമ്പരകളില്‍ വിജയിച്ചു കൃഷി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൂടെ അഖിലേന്ത്യ പര്യടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.

തട്ടേക്കാട് പക്ഷിസങ്കേത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള കൃത്യമായ പഠനവും ഇതുവഴി ലഭിച്ച അറിവുകളുമെല്ലാം ഇടക്കാലത്ത് എല്‍ദോസ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു.പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പ് കണ്ട് നാട്ടുകാര്‍ നല്‍കിയ കീരീടമാണ് പേരിനൊപ്പമുള്ള’ പക്ഷി ‘ എന്ന പേര്.

ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് റിസോര്‍ട്ട് ആരംഭിച്ചിരുന്നു.ഇത് വിജയമായില്ല.തുടര്‍ന്ന് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും സാമ്പത്തീക നില മെച്ചപ്പെട്ടിരുന്നില്ല.സാമ്പത്തീക ബാദ്ധ്യതയെത്തുടര്‍ന്നുള്ള മാനസീക സമ്മര്‍ദ്ധം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരിക്കാം പോലീസിന്റെ പ്രാഥമീക നിഗമനം .കോതമംഗലം പോലീസ് മേല്‍നടപടി സ്വീകരിച്ചുവരുന്നു.
ഭാര്യ എമി, മക്കള്‍ : ആഷി, ഐവ

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img