Sunday, June 22, 2025

പ്രശസ്ത കലാസംവിധായകന്‍ കിത്തോ അന്തരിച്ചു

Must Read

കൊച്ചി: പ്രശസ്ത സിനിമാ കലാസംവിധായകന്‍ കിത്തോ അന്തരിച്ചു.കലൂര്‍ ഡെന്നിസ് ചിത്രകൗമുദിയില്‍ എഴുതിയ നീണ്ട കഥയ്ക്ക് ചിത്രം വരച്ചുകൊണ്ട് സിനിമാലോകത്തെത്തിയ കിത്തോ 30ലേറെ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.ജേസി,ഐ.വി ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളില്‍ സജീവമായിരുന്ന കിത്തോ കലാസംവിധാനവും പരസ്യകലയും ഒരേപോലെ കൈകാര്യം ചെയ്ത് മലയാളസിനിമാലോകത്ത് സജീവമായിരുന്നു.

1982ല്‍ ആലോലം എന്ന സിനിമയുടെ കഥാരചനയും 1988ല്‍ കമല്‍ സംവിധാനം ചെയ്ത ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമയുടെ നിര്‍മാണവും നിര്‍വഹിച്ചു.പില്‍ക്കാലത്ത് സിനിമയില്‍ നിന്നും അകന്ന് ആത്മീയ ജീവിതത്തിലേയ്ക്ക് കൂടുമാറിയ കിത്തോ ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളുടെ ഇല്ലസ്‌ട്രേഷനുകള്‍ ചെയ്യുകയായിരുന്നു.എറണാകുളത്ത് കിത്തോസ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img