Saturday, June 21, 2025

പ്രവീണ്‍ വധക്കേസ് പ്രതികളെ സുള്ള്യ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Must Read

അറസ്റ്റിലായ ശിഹാബുദ്ദീന്‍’കാംപ്‌കോ’
കമ്പനി കൊക്കോ വിതരണ ഏജന്റ്

സൂപ്പി വാണിമേല്‍

മംഗളൂരു:സുള്ള്യക്കടുത്ത ബെല്ലാരെയില്‍ കോഴിക്കച്ചവടക്കാരനും യുവമോര്‍ച്ച നേതാവുമായിരുന്ന പ്രവീണ്‍ നെട്ടാരെ കൊല്ലപ്പെട്ട കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ മൂന്ന് പ്രതികളെ സുള്ള്യ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായ റിയിസ് അനന്തടുക്ക(27) ചിക്കണ്‍ സ്റ്റാളുകളില്‍ കോഴികളെ വിതരണം ചെയ്തും ബഷീര്‍ (29) സുബ്രഹ്‌മണ്യ എലിമലയിലെ ഹോട്ടലില്‍ ജോലി ചെയ്തുമാണ് ജീവിക്കുന്നത്.അതേസമയം അറസ്റ്റിലായ മൂന്നാമന്‍ ശിഹാബുദ്ദീന്‍ അലി(30) വര്‍ഷങ്ങളായി കര്‍ണാടക പുത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കാംപ്‌കൊ’ചോക്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയില്‍ കൊക്കോ വിതരണ ഏജന്റാണ്.
കേരള-കര്‍ണ്ണാടക സംയുക്ത സഹകരണ സ്ഥാപനമായ കാംപ്‌കൊ ഭരണസമിതിയില്‍ ബി.ജെ.പി അനുഭാവികള്‍ക്കാണ് മുന്‍തുക്കം.
കഴിഞ്ഞ മാസം 26ന് രാത്രിയാണ് പ്രവീണ്‍ തന്റെ ചിക്കണ്‍ സ്റ്റാള്‍ അടക്കുന്നതിനിടെ അക്രമത്തിന് ഇരയായത്.അക്രമികള്‍ക്ക് കേരള ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി അറസ്റ്റിന് നേതൃത്വം നല്‍കിയ സുള്ള്യ ഇന്‍സ്‌പെക്ടര്‍ നവീന്‍ ചന്ദ്ര ജോഗി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.പോപ്പുലര്‍ ഫ്രണ്ട്,എസ്.ഡി.പി.ഐ ബന്ധവും ആരോപിക്കുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img