Thursday, June 19, 2025

പ്രവാസി കൂട്ടായ്മകള്‍ സേവന പാതയില്‍ കര്‍മ്മ നിരതരാവണം :അബ്ദുല്ല ആറങ്ങാടി

Must Read

ദുബായ് : യു എ ഇ പാടലടുക്ക പ്രവാസി സുഹൃത്തുക്കള്‍ അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാം സീസണ്‍ ഫാമിലി മീറ്റും സ്‌നേഹ സംഗമവും ഉള്‍പ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതോടൊപ്പം നാം സ്വയം സംസ്‌കരിക്കപ്പെടുന്നു എന്നും ഇത്തരം കൂട്ടായ്മകള്‍ നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞു സേവന പാതയില്‍ കര്‍മ്മ നിരതരാവുന്നതിനുള്ള തുടക്കമാവട്ടെ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു. അഡ്വ ഇബ്രാഹിം ഖലീല്‍ കൂട്ടായ്മ പരിപാടിക്ക് സ്‌നേഹ സന്ദേശം അറിയിച്ചു. ടി ആര്‍ ഹനീഫ് മേല്‍പറമ്പ് , അഫ്‌സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍ തളങ്കര, ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ താരം എം എസ് ബഷീര്‍ ടിഫാ തളങ്കര, ഇബ്രാഹിം ബേരികെ, ഹൈദര്‍ കുദുപ്പംകുഴി, തല്‍ഹത് ടിഫാ, ജലാല്‍ തായല്‍, എം എച് അബ്ദുല്‍ റഹ്‌മാന്‍ ഉറുമി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കലാ കായിക സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രശസ്തരായ ഒരു പാട് പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷംസു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img