കോഴിക്കോട്: ബീച്ചിലെ സ്ഥിരം പ്രഭാതസവാരിക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, സി.സി.ടി.വി പ്രവര്‍ത്തനസജ്ജമാക്കുക, മാലിന്യം തള്ളുന്നത് തടയുക, ശൗചാലയം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. യോഗത്തില്‍ എന്‍.ഇ മനോഹര്‍ അധ്യക്ഷനായി. എന്‍.സി അബ്ദുല്ലക്കോയ, പി.പി ഫൈഹാസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എന്‍.ഇ മനോഹര്‍-പ്രസിഡന്റ്, പി.ടി ആസാദ്, ഡോ. കെ. ശിവരാജന്‍(വൈസ്. പ്രസിഡന്റുമാര്‍), എന്‍.സി അബ്ദുല്ലക്കോയ(ജനറല്‍ സെക്രട്ടറി), പി.പി ഫൈഹാസ് അലി, സി.ബി സജി(സെക്രട്ടറിമാര്‍), ബാബു കെന്‍സ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.