പുത്തന്‍ വ്യാപാര പാതയില്‍
പ്രതീക്ഷയോടെ ഇടുക്കി
കുമളി: തേനി – മധുര ബ്രോഡ് ഗേജ് പാതയില്‍ ആദ്യ ട്രെയിന്‍ എത്തി.തേനിയില്‍ ട്രെയിന്‍ എത്തിയതോടെ ഹൈറേഞ്ച് നിവാസികള്‍ക്കും ഗുണങ്ങള്‍ ഏറെ
പീരുമേട് , ഉടുമ്പന്‍ചേല ദേവികുളം താലൂക്കുകളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി തേനി മാറി. തേനിയില്‍ നിന്ന് ബോഡി നായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റര്‍ പാത കൂടി പൂര്‍ത്തികരിക്കുന്നതോടെ മുന്നാറിലേക്കുള്ള യാത്ര കുടുതല്‍ എളുപ്പമാകും 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തേനിയില്‍ വീണ്ടും ട്രെയിന്‍ എത്തുന്നത്. 1928ല്‍ ബ്രീട്ടിഷുകാര്‍ നിര്‍മിച്ച റെയില്‍ പാതയിലെ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേ ജാക്കുന്നതിനായി 2010ലാണ് മധുരയില്‍ നിന്ന് തേനി വഴി ബോഡി നായ്ക്കന്നൂരിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിയത്. ലൈനിലെ നവീകരണ ജോലികള്‍ വിവിധ ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്
സമയക്രമം
ആദ്യഘട്ടമായി മധുരയില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന ട്രെയിന്‍ 9.35ന് തേനിയിലെത്തും ഈ ട്രെയിന്‍ വൈകിട്ട് 6.15ന് തേനിയില്‍ നിന്ന് മധുരയിലേക്ക് തിരിക്കുക .7.35ന് മധുരയില്‍ എത്തും ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം. വൈകിട്ട് 7.35ന് മധുരയില്‍ എത്തിയാല്‍ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളില്‍ യാത്ര തുടരാം .മധുരയില്‍ രാവിലെ ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് തേനിയിലും സുഗമമായി എത്താം ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികള്‍ക്ക് ഇതേറെ അനുഗ്രഹമാണ്
.450 കോടി രൂപ ചെലവഴിച്ചാണ് മധുരയില്‍ നിന്ന് തേനിവരെയുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചത്. മധുരയില്‍ നിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റര്‍ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതല്‍ തേനിവരെയുള്ള 17 കിലോമീറ്റര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു.