Sunday, June 22, 2025

പ്രതിഷേധങ്ങള്‍ക്കിടെ രാജ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം മാറ്റി

Must Read

മുംബൈ: ജൂണ്‍ അഞ്ചിന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ അറിയിച്ചു. രാജ് താക്കറെയുടെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്നാണ് എം.എന്‍.എസ് പറയുന്നത്. എന്നാല്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ശക്തമായ എതിര്‍പ്പാണ് തീരുമാനത്തിന് പിന്നിലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
സന്ദര്‍ശനത്തിന് മുന്നോടിയായി 2008ല്‍ ഉത്തരേന്ത്യക്കാരോട് എം.എന്‍.എസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതിന് രാജ് താക്കറെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു. സംഘര്‍ഷ സമയത്ത് ഭാഷാ രാഷ്ട്രീയത്തിലും പ്രാദേശികവാദത്തിലും ഊന്നി ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെക്കുറിച്ച് നിരവധി വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ രാജ് താക്കറെ നടത്തിയിരുന്നു. അവര്‍ മഹാരാഷ്ട്രിയന്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നും അവരുമായി ഇടപഴകുന്നത് ശരിയല്ലെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. അന്നത്തെ സംഭവങ്ങള്‍ക്ക് രാജ് താക്കറെ മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ അയോധ്യാ സന്ദര്‍ശനം ലക്ഷക്കണക്കിന് അനുയായികളെ സംഘടിപ്പിച്ച് തടയുമെന്നാണ് ബ്രിജ്ഭൂഷണ്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img