Thursday, June 19, 2025

‘പോഷന്‍ മാ’ റാലി സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: പോഷണ മാസാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി മൊകേരി മുതല്‍ വട്ടോളി വരെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ റാലി ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുള്ള പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ് ‘പോഷന്‍ മാ’ ആചരണം. ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുക എന്നതാണ് ‘പോഷന്‍ മാ’ പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൈരളി.കെ, ഷമീന.കെ.കെ, സി.ഡി.പി.ഒ റംലത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരായ ക്ലാര, രജനി, നീതു, ജലജ, ഷരീഫ, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img