Saturday, June 21, 2025

പോലീസ് ചമഞ്ഞ് 10ലക്ഷം കവര്‍ന്ന സംഭവം:നാലംഗ സംഘം പിടിയില്‍

Must Read

കോഴിക്കോട്: മാവൂര്‍റോഡിലെ മാളില്‍ പട്ടാപ്പകല്‍ പോലീസ് ചമഞ്ഞ് പത്ത് ലക്ഷം കവര്‍ന്ന കേസിലെ പ്രതികളായ നാലു പേര്‍ പിടിയില്‍.
കണ്ണൂര്‍ സ്വദേശിയും വര്‍ഷങ്ങളായി മലപ്പുറം പറമ്പില്‍പീടിക ഭാഗങ്ങളില്‍ വാടകക്ക് താമസിക്കുന്ന കെ.പി നവാസ്
(45), കണ്ണൂര്‍മാടായിസ്വദേശി ബാബു എന്നഷാജിദ്ആരീപ്പറമ്പില്‍(43)ആലപ്പുഴ ചുങ്കംവാര്‍ഡില്‍ കരുമാടിപ്പറമ്പ് കെ.എന്‍ സുഭാഷ്‌കുമാര്‍(34)തിരുവനന്തപുരം വെള്ളനാട്സ്വദേശി ജിജോ ലാസര്‍.(29)എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലില്‍നിന്നും പിടിയിലായത്. മറ്റൊരുപ്രതിയായ കണ്ണൂര്‍ പിലാത്തറസ്വദേശി ഇഖ്ബാലിനെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

ഒരു കിലോസ്വര്‍ണ്ണം വെറുംപത്തുലക്ഷം അഡ്വാന്‍സ് നല്‍കി ബാക്കിതുക എഗ്രിമെന്റ് തയ്യാറാക്കി ഘട്ടംഘട്ടമായി നല്‍കിയാല്‍മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളില്‍ വിളിച്ചു വരുത്തി’ഡീലിങ്ങ്’നടത്തുകയും.,അതിനിടയില്‍ സംഘത്തില്‍പ്പെട്ട നാലഞ്ചുപേര്‍, ഒരാള്‍ സി.ഐ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവര്‍പോലീസ് ആയും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടാല്‍ ആക്രമിച്ച് പണം കവരുകയും ചെയ്യും.

കഴിഞ്ഞമാസം പതിനാറാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവംനടന്നത്.പരാതിക്കാര്‍ക്ക് സംശയംതോന്നി യഥാര്‍ത്ഥ പോലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തില്‍ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്.പ്രതികളില്‍പ്പെട്ട ഷാജിദ് മാളിന്റെ ആറാം നിലയിലെ റൂമിന്റെ ബാത്ത്റൂമിലെ വിന്‍ഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികള്‍ വളാഞ്ചേരിയില്‍ ഒരുമിച്ചുകൂടുകയും മൊബൈല്‍ ഫോണുകല്‍ സ്വിച്ച്ഓഫ്ചെയ്ത് പല സ്ഥലങ്ങളിലേക്ക് ഒളിവില്‍ പോവാന്‍ തീരുമാനിക്കുകയുംചെയ്തു.എറണാകുളം,തിരുവനന്തപുരം, കോയമ്പത്തൂര്‍,ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ആര്‍ഭാടജീവിതം നയിച്ചുവരവെ ജൂണ്‍ മൂന്നിന് സുഭാഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ കൊളപ്പുള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്ത് ആഘോഷത്തിന് തയ്യാറെടുക്കവെയാണ് പോലീസ് സംഘം പിടികൂടിയത്.

വ്യാജ രേഖകള്‍ ഉപയോഗിച്ചായിരിക്കും ഇവര്‍ മുറിയെടുക്കുക. ഈ സംഭവം നടന്നമാളില്‍ തമിഴ്നാട് സ്വദേശിയുടെ തിരിച്ചറിയല്‍ രേഖയാണ് നല്‍കിയത്. ഇവര്‍ക്ക് വടക്കന്‍ ജില്ലകളില്‍ ഏജന്റുമാര്‍ ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം നല്‍കുന്നവരെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.സംഭവദിവസം വ്യാജ നമ്പര്‍ ഘടിപ്പിച്ച് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.യഥാര്‍ത്ഥ ഉടമയെകുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡി.സി.പി ആമോസ്മാമന്റെ നിര്‍ദ്ദേശപ്രകാരം ജോണ്‍സന്റെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും നടക്കാവ് ഇന്‍സ്പെക്ടര്‍ അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ മനോജും സംഘവുമാണ് പിടികൂടിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img