Thursday, June 19, 2025

പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ പുതിയ പടയൊരുക്കും

Must Read

തിരുവനന്തപുരം: നിയമനം ചട്ടവിരുദ്ധമാതിനാല്‍ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ ഉത്തരവ് വിവാദമായതിന് പിന്നാലെ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായെങ്കിലും സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തിന് ഇനിയും അയവ് വന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിക്ക് പോയിരിക്കുകയാണ്. നവംബര്‍ നാലിനാണ് തിരിച്ചെത്തുക. അപ്പോഴേക്ക് വൈസ് ചാന്‍സലര്‍മാര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം.

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അവര്‍ നവംബര്‍ നാലിന് വൈകുന്നേരത്തിനകം മറുപടി നല്‍കണം. സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചട്ടലംഘനമാണ് പ്രശ്നമായിരുന്നത്. അതേ മാനദണ്ഡം ഉപയോഗിച്ചാണ് ഒമ്പത് വി.സിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാജി ആവശ്യപ്പെട്ടത് ശരിയായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിന് വി.സിമാര്‍ മറുപടി നല്‍കണം. അതുവരെ വി.സിമാര്‍ക്ക് അധികാരത്തില്‍ തുടരാവുന്നതാണ്.
അതിനിടെ ഗവര്‍ണര്‍ക്ക് എതിരെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സി.പി.എമ്മും ഇടതുപക്ഷവും ആലോചിക്കുന്നുണ്ട്. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവരാന്‍ ശ്രമം നടത്തിയേക്കും. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കേണ്ടതില്ലെന്നും ഓരോ യൂണിവേഴ്സിറ്റിക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കാവുന്നതാണെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതും സര്‍ക്കാറിന് പിടിവള്ളിയാണ്.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തയാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. അതേസമയം, ചട്ടവിരുദ്ധമായുള്ള വൈസ് ചാന്‍സലര്‍ നിയമനത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img