കത്തുന്ന വേനല്‍ ചൂടില്‍ കണ്ട്രോള് റൂം പോലീസുദ്യോഗസ്ഥര്‍ക്ക് കുടയുടെ തണലുമായി എസ്.ബി.ഐ മാനാഞ്ചിറ . കേരള പോലീസ് അസോസിയേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എസ്.ബി.ഐ നൂറ് കുടകളാണ് സി.എസ്.ആര് ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ചത്. ചടങ്ങില്‍ എസ്.ബി.ഐ റിജിയണല്‍ മാനേജര്‍ മനോജില്‍ നിന്നും ഡെപ്പ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആമോസ് മാമന് കുടകള്‍ ഏറ്റുവാങ്ങി. പോലീസ് സംഘടനകളുടെ ഭാരവാഹികളും എസ്.ബി.ഐ ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായി.