Wednesday, June 18, 2025

പൊലീസിനെതിരെ പ്രതിഷേധം ശക്തം

Must Read

ആലുവ: മോഫിയയുടെ ആത്മഹത്യയില്‍ ആരോപണം വിധേയനായ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ സംഘര്‍ഷം. ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആലുവ ജയിലിനു 50 മീറ്റര്‍ അകലെ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ജലപീരങ്കി കൊണ്ട് നേരിട്ടു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി.തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

ഹൈബി ഈഡന്‍ എം.പി അടക്കമുള്ള ജനപ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഹൈബി ഈഡനുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസുമായി സംഘടര്‍ഷം തുടര്‍ന്നതോടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു  ഭാവി പരിപാടികള്‍ ഇന്ന് വൈകിട്ടോടെ ആലോചിക്കുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.

അതേസമയം,  ആരോപണ വിധേയനായ സി.ഐ സി.എല്‍ സുധീര്‍ കൃത്യവിലോപം കാട്ടിയതായി ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്.  ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ,് മെര്‍ഫിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാത്തതാണ് വീഴ്ചയായി പരാമര്‍ശിക്കുന്നത്.  സി.ഐക്ക് ഗുരുതരമായ  പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കുന്നതിലാണ് വീഴ്ച പറ്റിയിരിക്കുന്നത്. എന്നാല്‍ സ്റ്റേഷനില്‍ വച്ച് സി.ഐ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല. യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ചപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സി.ഐക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് എസ്.പി നിര്‍ദേശിച്ചത്.
സി.ഐ മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയുടെ പിതാവും സി.ഐയുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം വ്യക്തമാക്കുന്നു. സമാനമായ കേസുകളുമായി സ്റ്റേഷനില്‍ എത്തിയ പല സ്ത്രീകള്‍ക്കും സി.ഐയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി വെളിപ്പെടുത്തിയിരുന്നു. അഞ്ചല്‍ ഉ്രത വധക്കേസില്‍ അടക്കം ഇതേ സി.ഐ കേസെടുക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നും ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്ന റിപ്പോര്‍ട്ടും മുന്‍പുണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img