Thursday, June 19, 2025

പേരാമ്പ്ര മണ്ഡലംകമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

Must Read

*കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം

കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം. ഇന്നലെ രാത്രി ഒരുമണിയോടെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞു. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കൊടിമരവും മറ്റും നശിപ്പിക്കപ്പെട്ടു. അക്രമമുണ്ടാകുമെന്ന സൂചനയില്‍ രാത്രി പന്ത്രണ്ട് വരെ പ്രവര്‍ത്തകര്‍ ഓഫീസില്‍ നിലയുറപ്പിച്ചിരുന്നു. അവര്‍ പോയശേഷമാണ് ബോംബേറുണ്ടായത്. പേരാമ്പ്ര ജൂബിലി റോഡിലെ ഓഫീസിന് നേരെയാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നൊച്ചാട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ഇന്നലെ സ്ന്ധ്യയോടെ കല്ലേറുണ്ടായി. പേരാമ്പ്രയില്‍ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി എന്നിവര്‍ സന്ദര്‍ശനം നടത്തി.

പുതിയങ്ങാടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയും അക്രമം നടന്നു. ബോര്‍ഡുകള്‍ വലിച്ച് താഴെയിടുകയും ഓഫീസിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കടലുണ്ടി പഞ്ചായത്ത് മണ്ണൂര്‍ വളവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍്ത്തകരെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ അക്രമനീക്കത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍, ബാബു പറശ്ശേരി, എം. മെഹബൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img