കോഴിക്കോട് : പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. യോഗ്യരായ വിദ്യാര്‍ഥികളെ ജോലിയില്‍ നിന്ന് എങ്ങിനെ ഒഴിവാക്കാം എന്നാണ് സര്‍ക്കാര്‍ എപ്പോഴും ആലോചിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിരിക്കുന്നത്. യു.ഡി.വൈ.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഫിറോസ് പറഞ്ഞു.