മലപ്പുറം: ലോക പുസ്തകദിനത്തിൽ സംസ്ഥാന മദ്യ വർജ്ജന സമിതിയും
ഫ്രീഡം ഫിഫ്റ്റിയും ഏർപ്പെടുത്തിയ ജെ.മുഹമ്മദ് റാഫി സ്മാരക ഗുരുശ്രേഷ്ഠ
അധ്യാപക പുരസ്കാരം
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിലെ എൽ പി വിഭാഗം അറബിക് അധ്യാപകനായ അനീസ് കെ.എച്ച് ന് ലഭിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് അവാർഡ് വിതരണം ചെയ്തു.
ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റോബർട്ട് സാം അധ്യക്ഷൻ ആയിരുന്നു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ പ്രേംകുമാർ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, റസൽ സബർമതി, സ്വാമി ജനപ്രിയ, കോട്ടയം റഷീദ്, കനകലത,
അനില കോട്ടയം, ലതാ ഷാജി, തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കണിയാപുരം നാസറുദ്ദീൻ ഇഫ്താർ സന്ദേശം നൽകി.