Wednesday, June 18, 2025

പുസ്തകോത്സവം തുടങ്ങി

Must Read

കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവം കോഴിക്കോട്ട് തുടങ്ങി. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും എസ് എസ് കെ വിഹിതമായി അനുവദിച്ച ലൈബ്രറി ഗ്രാന്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

മാനാഞ്ചിറ ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസിലാണ് തുടങ്ങിയത്. എഴുത്തുകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. നാല്പതോളം സ്റ്റാളുകളിലായി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബ്ദുല്‍ ഹക്കീം അറിയിച്ചു.
മാര്‍ച്ച് 13 ,14 തിയ്യതികളില്‍ താമരശ്ശേരി കാരാടി ജി യു പി സ്‌കൂളിലും 21, 22 തിയ്യതികളില്‍ വടകര ടൗണ്‍ഹാളിലും നടക്കും. നാല്പതോളം സ്റ്റാളുകളിലായി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബ്ദുല്‍ ഹക്കീം അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img