Thursday, June 19, 2025

പുഴ കൊണ്ടുപോയത് മാതൃകാ വിദ്യാര്‍ത്ഥിയെ

Must Read

വാണിമേല്‍: സൗമ്യനും മിടുക്കനുമായിരുന്നു പുഴയില്‍ മുങ്ങിമരിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിസ്ഹബ് എന്ന് ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ.ഉസ്മാന്‍ പറഞ്ഞു.പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പ്രകടിപ്പിച്ച ആ മോന്‍ പാലിച്ചു പോന്ന അച്ചടക്കം മാതൃകയാണ്.

ശോകമൂകമാണ് ഈ നാട്.തന്റെ സ്‌കൂളില്‍ പ്രവേശനോത്സവം ഗംഭീരമായി നടത്താന്‍ ഒരുക്കങ്ങള്‍ നടത്തിയതായിരുന്നു.കുട്ടി ഒഴുക്കില്‍പ്പെട്ടതറിഞ്ഞതോടെ എല്ലാം ഉപേക്ഷിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ ഇന്നലെ പ്രവേശോത്സവങ്ങള്‍ പരിമിതപ്പെടുത്തിയാണ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ചതെന്ന് ഉസ്മാന്‍ മാസ്റ്റര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img