Thursday, June 19, 2025

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാര്‍ ഫൗണ്ടേഷന്‍ സ്വീകരണം നല്‍കി

Must Read

ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്
ദേവര്‍ കോവിലിനു കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്‍ സ്വീകരണം നല്‍കി. കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചര്‍ച്ചയും നടത്തി.

കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്‍ കോട്ടക്കല്‍ സ്ഥിതി ചെയ്യുന്ന മരക്കാര്‍ സ്മാരകത്തിനു സമീപമായി അക്വയര്‍ ചെയ്ത പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചു നല്‍കുന്ന മുറയ്ക്ക് കുഞ്ഞാലി മരയ്ക്കാരുടെ പേരില്‍ വിപുലമായ മ്യുസിയം സജ്ജീകരിക്കാന്‍ കേരള പുരാവസ്തു വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാര്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയ പീരങ്കിയുണ്ടകളും വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും കുഞ്ഞാലി മരക്കാരുടെ പേരിലുള്ള മ്യുസിയത്തില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

കൂടാതെ,മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിര്‍മാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം തന്നെ, മരക്കാര്‍ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തില്‍ തന്നെ സംരക്ഷിച്ചു പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. മരക്കാര്‍ ചരിത്ര സത്യങ്ങള്‍ തേടിയെത്തുന്ന ചരിത്ര കുതുകികള്‍ക്കും, ഗവേഷകര്‍ക്കും പഠന യാത്ര സംഘങ്ങള്‍ക്കും അധിനിവേശത്തിനെതിരെ പടനയിച്ചു ജീവത്യാഗം ചെയ്ത കുഞ്ഞാലി മരക്കാരുടെ ചരിത്രം മനസ്സിലാക്കാനും അത് മായാതെ നിലനിര്‍ത്താനും ശ്രമങ്ങള്‍ ഉണ്ടാവണം. മന്ത്രി ഓര്‍മിപ്പിച്ചു.
ഇരിങ്ങല്‍ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്), വടകരസാന്‍ഡ് ബാങ്ക്സ്, കടത്തനാട് കളരികള്‍, ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം എന്നിവയുമായി ബന്ധപ്പെടുത്തി ഇവിടെയുള്ള അനന്തമായ ടൂറിസം സാദ്ധ്യതകള്‍ പഠന വിധേയമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്വീകരണ പരിപാടിയില്‍ കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ്അധ്യക്ഷത വഹിച്ചു. സി.കെ.അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ റഹിമാന്‍ പുത്തന്‍ പുരയില്‍, നബീല്‍ കാഞ്ഞങ്ങാട്,പി സി സി മൊയ്ദു, നൗഫല്‍ ഹബീബ്, സൂപ്പി കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img