കോഴിക്കോട്: ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്‍സ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, 24 ഫ്രെയിം ഗ്ലോബല്‍ എക്സലന്‍സി ഫിലിം അവാര്‍ഡ്, തുടങ്ങിയ രാജ്യാന്തര ഫിലിം അവാര്‍ഡുകളില്‍ മികച്ച ഡയറക്ടര്‍, മികച്ച ചിത്രം, മികച്ച ഛായാഗ്രാഹകന്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച’ നേടി. കൂടാതെ പതിനെട്ടോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സപ്പന മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിച്ച് മുഹമ്മദ് സജീഷ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’.
മോട്ടിവേഷന്‍ സ്വഭാവത്തിലുള്ള ഒരു വേറിട്ട മലയാളചിത്രമാണിത്. കുടുംബ ബന്ധങ്ങളും പുതിയ കാലത്തെ നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ആകുലതകളും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. മാതാപിതാക്കളെ സ്നേഹിക്കുന്ന എല്ലാ മക്കളും മാതാപിതാക്കളുടെ കുടെയിരുന്ന് കാണേണ്ട ചിത്രം തന്നെയാണിത്.
ഛായാഗ്രഹണം- ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ്- ഐജു അന്റു,കോ പ്രൊഡ്യൂസര്‍ -ഷാജി ആലപ്പാട്ട്
അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകുമാര്‍ വള്ളംകുളം,മേക്കപ്പ് ലിബിന്‍ മോഹനന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്. ഗാന രചന- സുഹൈല്‍ സുല്‍ത്താന്‍, സംഗീതം -യുനുസ്സിയോ
ആലാപനം -സിതാര കൃഷ്ണകുമാര്‍ ,പ്രോജക്റ്റ് ഡിസൈനര്‍ -ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍, സായ് വെങ്കിടെഷ്, എന്നിവരാണ് അഭിനേതാക്കള്‍.