വേമ്പനാട്ട് കായല്‍ നാലരക്കിലോമീറ്റര്‍ ദൂരം 1.58 മണിക്കൂര്‍കൊണ്ടാണ് കോതമംഗലം സ്വദേശി നീരജ് നീന്തിക്കയറിയത്.

കോതമംഗലം : കോതമംഗലം സ്വദേശിയായ അഞ്ചു വയസുകാരന്‍ നീരജ് ശ്രീകാന്ത് വേമ്പനാട്ട് കായല്‍ കണ്ടു മടങ്ങിയില്ല. മറിച്ച് നീന്തി കീഴടക്കി ചരിത്രത്തില്‍ ഇടം നേടി. നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പന്റെ പരിശീലന മികവിലാണ് ഈ ചരിത്ര നേട്ടം നീരജ് എന്ന കൊച്ചുമിടുക്കന്‍ സൃഷ്ടിച്ചത്. കോതമംഗലം പല്ലാരിമംഗലം സ്വദേശിയായ നീരജ് ഇപ്പോള്‍ നാട്ടിലെ താരമാണ്. വീടുകളുടെ ഇന്റീരിയര്‍ ജോലിക്കാരനായ പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്തിന്റെയും അനുപമയുടെയും ഏക മകനാണ് നീരജ്.പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ യു കെജി വിദ്യാര്‍ഥിയാണ്.
കണിയാംകുടി പുഴയിലും, വാരപ്പെട്ടി പഞ്ചായത്തിന്റെ നിന്തല്‍ക്കുളത്തിലുമായിരുന്നു പരിശീലനം.കായലില്‍ നീന്തുന്നതാകട്ടെ ഇതാദ്യവും. നീന്തലിന്റെ ബാലപാഠ ങ്ങള്‍ മുതല്‍ പഠിപ്പിക്കാന്‍ നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പന്‍ എടുത്തത് ആകെ നാലുമാസം. വെള്ളത്തില്‍ മുങ്ങിയുള്ള അപകടവാര്‍ത്തകളാണ് നീരജിനേ നീന്തല്‍ പഠിപ്പിക്കണമുള്ള തീരുമാനത്തിലെത്തിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ശക്തമായ ഓളവും, ഒഴുക്കും മഴയും തുടങ്ങിയ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നാലരക്കിലോമീറ്റര്‍ ദൂരം 1.58 മണിക്കൂര്‍ കൊണ്ടാണ് നീരജ് നീന്തികയറിയത്.
ശനി രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ്, പള്ളിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ കെ ഷിജി, വാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകല സി , നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പന്‍, പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് സൈനു എന്നീവര്‍ പങ്കെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവില്‍,നീന്തിക്കയറിയ നീരാജിനേ വൈക്കം എം എല്‍ എ, സി. കെ ആശ സ്വീകരിച്ചു. കോവിലകത്തും കടവില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുഷമ,കൗണ്‍സിലര്‍ മാരായ പ്രീത രാജേഷ്, കെ. പി സതീശന്‍, പോത്താനിക്കാട് സെന്റ് സേവ്യഴ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഭാഷ്, രാജാശേഖരന്‍ നായര്‍, തലയാഴം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനി,ഗായകന്‍ ദേവാനന്ദ് എന്നിവരും നീരജിന് ആശംസ അറിയിച്ചെത്തി. കോതമംഗലത്തെ നീന്തല്‍
പരിശീലന കേന്ദ്രമായ ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബാണ് നിന്തല്‍ സംഘടിപ്പിച്ചത്.