Thursday, June 19, 2025

പുതു ചരിത്രം രചിച്ച് മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച്

Must Read

കോഴിക്കോട് : രണ്ടര ലക്ഷം പിന്നിട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്‍ പുതു ചരിതം രചിച്ചു. വന്‍ വിജയമാണ് ദോത്തി ചലഞ്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.

ദോത്തി ചലഞ്ചിന് ആഹ്വാനം ചെയ്ത ദിവസം മുതല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. 30 ാം തിയ്യതി വരെയായിരുന്നു നേരത്തെ ദോത്തി ചലഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ രാത്രി എട്ട് മണി വരെ നീട്ടുകയായിരുന്നു. ഏറെ സുതാര്യമായ രീതിയില്‍ എത്ര രൂപ ലഭിച്ചു, എത്ര ദോത്തികള്‍ ചെലവായി എന്ന് ആര്‍ക്കും മനസ്സിലാക്കുന്ന തരത്തിലാണ് യൂത്ത് ലീഗ് ഫണ്ടിംഗ് നടത്തിയതെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ദോത്തികള്‍ സംഭാവന നല്‍കിയവര്‍ക്ക് പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരും സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img