കോഴിക്കോട്:പീപ്പിള്‍സ് റെസ്റ്റ് ഹൗസ് പ്രവര്‍ത്തനാരംഭത്തിന്റെ ഒന്നാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് രാവിലെ 11 ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് അങ്കണത്തില്‍ നടക്കും. കൂടുതല്‍ ജനകീയ വിശ്രമമന്ദിരങ്ങള്‍ ഭാവിയില്‍ സജ്ജമാക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള വിശ്രമമന്ദിരങ്ങള്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ 2021 നവംബര്‍ ഒന്നിനാണ് പീപ്പിള്‍സ് പദ്ധതിക്ക് തുടക്കമിട്ടത്. നാമമാത്രമായി പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസുകള്‍, നവീകരിച്ച് ഓണ്‍ലൈന്‍ വഴി വേഗത്തിലും മിതമായ നിരക്കിലും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായിട്ടുണ്ട്.