കോഴിക്കോട്: സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ ലഹരി വിമുക്തികേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. താമരശ്ശേരി കട്ടിപ്പാറയിലാണ് അതിവിപുലമായ സൗകര്യങ്ങളോടെ ലഹരി വിമുക്തികേന്ദ്രം തുടങ്ങുന്നത്. ഡി-അഡിക്്ഷന്‍, മെന്റല്‍ ഹെല്‍ത്ത്, ഫാമിലി സെന്റര്‍ പദ്ധതി ‘ജാസ്മിന്‍വാലി’ എന്ന പേരിലാണ് നടപ്പാക്കുന്നത്. കട്ടിപ്പാറയിലെ പത്ത് ഏക്കറില്‍ രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് സ്ഥാപനം. ചെറിയ ക്ലാസിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരിക്ക് അടിമപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി പറഞ്ഞു. ഒരേ സമയം 100 രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഇവിടെ സൗകര്യം ഉണ്ടാവും. 300 പേരുടെ തുടര്‍ചികിത്സക്കും സംവിധാനമൊരുക്കും. കുടുംബ കൗണ്‍സിലിങ് സെന്ററും ഉണ്ടാവും.
പ്രതിവര്‍ഷം 3000 കുടുംബങ്ങള്‍ക്ക്് ആശ്വാസമേകാന്‍ പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിങ് സെന്ററും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. കോ എര്‍ത്ത് ഇനിഷ്യേറ്റീവ് ആണ് ജാസ്മിന്‍ വാലി മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്. ലഹരിവിമുക്ത ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവക്ക് പുറമെ പുനരധിവാസ കേന്ദ്രം, ജെറിയാട്രിക് ക്ലിനിക്ക്, ഡിമെന്‍ഷ്യ ക്ലിനിക്ക്, ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലനം, പുനരധിവാസകേന്ദ്രം എന്നിവയും ഉണ്ടാകുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍മജീദ്, പ്രോജക്ട് ഡയറക്ടര്‍ നാസറുദ്ദീന്‍ ആലുങ്കല്‍ എന്നിവര്‍ അറിയിച്ചു.