ദുബായ്: ലാളിത്യം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കി പൊതു പ്രവര്‍ത്തനത്തിന് മാതൃകയായി ജീവിച്ച നേതാവായിരുന്നു പി ബി അബ്ദുറസാഖ് എന്ന് യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ജനപക്ഷത്ത് നിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹം ജീവകാരുണ്യ രംഗത്തും താങ്ങും തണലുമായി നിലകൊള്ളാന്‍ അദ്ദേഹത്തിന്ന് സാധിച്ചു. ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂഹൈല്‍ കെ എം എം സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഹമ്മദ് നബി (സ) തങ്ങളുടെ പ്രകീര്‍ത്തന സദസ്സും മഞ്ചേശ്വരം മണ്ഡലം മുന്‍ എം.എല്‍.എ യായിരുന്ന പി.ബി അബ്ദുല്‍ റസ്സാഖ്
അനുസ്മരണ പരിപാടിയും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അയൂബ് ഉര്‍മി അധ്യക്ഷത വഹിച്ചു, ഡോ. ഇസ്മായില്‍ സ്വാഗതവും ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു. മൗലീദ് സദസ്സിനു സയ്യദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി, റഫീഖ് ദാരിമി കളത്തൂര്‍ ഖാസി അക്കാദമി, യാക്കൂബ് ഉസ്താദ് പുത്തിഗെ, അഷ്റഫ് പാവൂര്‍, ഷംസു മാസ്റ്റര്‍ പടലട്ക തുടങ്ങിയവര്‍ നേതൃത്വം നല്കി. കെഎംസിസി നേതാക്കളായ ഹുസ്സൈനാര്‍ ഹാജി എടച്ചകൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ: ഇബ്രാഹിം ഖലീല്‍, സകീര്‍ കുമ്പള, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്, അഫ്സല് മെട്ടമ്മല്‍, ഗഫൂര്‍ എരിയാല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, യൂസുഫ് മുക്കോട്, ഹസൈനാര്‍ ബീജന്തടുക്ക, അഷ്റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, ഇസ്മായില്‍ ഹാജി പേരാല്‍ കണ്ണൂര്‍, എം.എച് അബ്ദുല്‍ റഹ്മാന് ഉര്‍മി, ഹൈദര്‍ കുദുക്കോളി, ഇസ്മായില്‍ നാലാംവാതുക്കല്, ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, സിദ്ദിഖ് ചൗക്കി, എ.ജി.എ റഹ്മാന്, ഷബീര്‍ കൈതക്കാട്, സലാം മാവിലിടം, റഷീദ് അവയില്‍, ശംശുദ്ദിന് കാഞ്ഞങ്ങാട്, കബീര്‍ വയനാട്, തുടങ്ങിയവര്‍ ആശംസ നേര്‍ന്നു, വിവിധ മണ്ഡലം, പഞ്ചായത്ത് നേതാക്കന്മാര് സംബന്ധിച്ചു. മന്‍സൂര്‍ മര്‍ത്യാ, അഷ്റഫ് ബായാര്‍, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീന് മൊഗ്രാല്‍, മുനീര്‍ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലക്കള തുടങ്ങിയവര്‍ നേതൃത്വം നല്കി