കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തിരിമറി നടത്തിയ മുന്‍ സീനിയര്‍ മാനേജര്‍ എം.പി റിജിലിനെ ഇനിയും കണ്ടെത്താന്‍ ആയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട ഊഹക്കച്ചവടത്തില്‍ നിേേക്ഷപിച്ച 10 കോടിയോളം രൂപ റിജിലിന് നഷ്ടമായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. റിജിലിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതുകാരണം രാജ്യം വിട്ടുപോകാന്‍ കഴിയില്ല. അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് കാര്യങ്ങള്‍ നീക്കുന്നത് സാവധാനമാണെന്ന്് സൂചനയുണ്ട്.
റിജിലിന്റെ വീട്ടിലും പി,എന്‍.ബിയുടെ ലിങ്ക് റോഡ്, എരഞ്ഞിപ്പാലം ബ്രാഞ്ചുകളിലും പൊലീസ് പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തിരുന്നു. 21.29 കോടിയുടെ തിരിമറിയാണ് നടത്തിയത്. കോര്പറേഷന് നഷ്ടപ്പെട്ട തുക തിരിച്ചുനല്‍കാന്‍ രണ്ടുതവണ മേയര്‍ കത്തു നല്‍കിയെങ്കിലും ബാങ്കിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.