കാസർകോട്: മികച്ച എൻ.എസ്.എസ് വളണ്ടിയർക്കുള്ള 2020-21വർഷത്തെ ദേശീയ പുരസ്കാരം കാസർകോട് ഗവ.കോളേജ് എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറി പി.ആകാശ് നേടി . നേരത്തെ കണ്ണൂർ സർവകലാശാലയുടെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരവും സംസ്ഥാനത്തെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരവും ആകാശ് നേടിയിരുന്നു. എൻ.എസ്.എസ് വളണ്ടിയർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ആകാശ് കാസർകോട് പെരുമ്പള സ്വദേശിയാണ്.50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈമാസം 24ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.
പരേതനായ ടി. കുഞ്ഞമ്പുവിന്റേയും പ്രസന്ന കുമാരിയുടേയും മകനാണ്