കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനു ലഭിച്ചെന്ന് പി.സി. ജോര്‍ജ്. തൃക്കാക്കരയില്‍ ബിജെപിക്ക് അടിത്തറയില്ലെന്നും ഉമയുടെ വിജയം സതീശന്റെ മാത്രം മിടുക്കല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എന്‍ഡിഎയ്ക്ക് ന്യായമായും ലഭിക്കേണ്ട വോട്ടുകള്‍ പോലും ഉമാ തോമസിനു പോകാന്‍ കാരണം പിണറായി വിരുദ്ധത കൊണ്ടാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നും പിണറായി വിജയന് രാജിവച്ചു പുറത്തു പോകണമെന്നും ജോര്‍ജ് പറഞ്ഞു. മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. 2011ല്‍ ബെന്നി ബഹനാന് നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.