Saturday, June 21, 2025

പിജി നീറ്റ് പരീക്ഷ മാറ്റില്ല; വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രിം കോടതി തള്ളി

Must Read

ന്യൂഡല്‍ഹി: പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇതോടെ മുന്‍നിശ്ചയപ്രകാരം മേയ് 21ന് തന്നെ നീറ്റ് പരീക്ഷ നടക്കും. കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിങ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രണ്ടു മാസത്തേയ്ക്ക് എങ്കിലും പരീക്ഷ നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹരജിക്കാരായ വിദ്യാര്‍ഥികളുടെ ആവശ്യം. കുറച്ചു വിദ്യാര്‍ഥികള്‍ക്കായി രണ്ടു ലക്ഷത്തോളം പേര്‍ എഴുതുന്ന പരീക്ഷ മാറ്റേണ്ടതില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
പരീക്ഷ നീട്ടിവയ്ക്കുന്നത് രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും നിലവില്‍ തന്നെ എണ്ണം കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img