Friday, June 20, 2025

പിഎഫ്ഐ നിരോധനത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ലീഗിനുമുണ്ട് :പിഎംഎ സലാം

Must Read

കോഴിക്കോട്: പി.എഫ്.ഐ. നിരോധനത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് മുസ്ലീം ലീഗ്. ആ സംശയം മുസ്ലീം ലീഗിനുമുണ്ടെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പി.എഫ്.ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ല. നിരോധനമല്ല പരിഹാരമാര്‍ഗം. ആശയപരമായി ഒരു സംഘടനയെ തകര്‍ക്കാന്‍ നിരോധനം കൊണ്ട് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐ. നിരോധനത്തിന്റെ കാര്യത്തിലും ആശയപരമായ കാര്യത്തിലും ഏറ്റവും വ്യക്തമായ നിലപാട് ആദ്യമുതല്‍ പറയുന്ന സംഘടന മുസ്ലീം ലീഗാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആരംഭകാലം മുതല്‍ അവരെ നിശിതമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലീം ലീഗാണ്. വര്‍ഗീയപ്രവര്‍ത്തനങ്ങള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവ പറഞ്ഞാണ് നിരോധിച്ചത്. ഇതെല്ലാം ഇതിലും രൂക്ഷമായി ചെയ്യുന്ന സംഘനകള്‍ ഇന്ത്യാരാജ്യത്തുണ്ട്.

കേരളത്തിലെ രണ്ട് കൊലപാതങ്ങളാണ് പി.എഫ്.ഐയുടെ നിരോധന ഉത്തരവില്‍ പറഞ്ഞത്. ഇതിലും എത്രയോ അധികം കൊലപാതകങ്ങള്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ ചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് പോലുള്ള സംഘടനകളില്ലേ? അവരെയെല്ലാം തൊടാതെ, അവരെയെല്ലാം പ്രോത്സാഹിപ്പിച്ച് അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗവണ്‍മെന്റ് പി.എഫ്.ഐയെ മാത്രം തൊടുമ്പോള്‍ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img