കുറ്റ്യാടി: പാലേരി പാറക്കടവ് അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ ഈ അധ്യയന വര്‍ഷത്തെ സാഹിത്യ സമാജം ഉദ്ഘാടനം ഗായകനും ഗാന രചിയതാവുമായ കുറ്റ്യാടി കുല്ലിയതുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പല്‍ എസ്. മുഹമ്മദ് അന്‍വര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സുല്‍ത്താന്‍ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് ഷഹീര്‍ തുഷാര, മഹല്ല് വിദ്യാഭ്യസ സെക്രട്ടറി വി.യൂസുഫ്, സി ഷമീര്‍ മാസ്റ്റര്‍, പി.സി.സൗദ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ റംസി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം സി ശഫീഖ് നന്ദിയും പറഞ്ഞു. നുഹ റഹീം ഖിറാഅത്ത് നടത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അറങ്ങേറി.