Thursday, June 19, 2025

പാര്‍സല്‍ വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടൂ പേര്‍ മരിച്ചു

Must Read

കാസര്‍കോട് : പരപ്പ കനകപ്പള്ളിയില്‍ ബുധനാഴ്ച സന്ധ്യക്ക് പാര്‍സല്‍ വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.തുമ്പയിലെ നാരായണന്റെ മകന്‍ ഉമേഷ്(22),പരേതനായ അമ്പാടിയുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവരാണ് മരിച്ചത്.മണികണ്ഠന്‍ വള്ളിക്കടവ് ഗവ. ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പ്ലസ്റ്റു വിദ്യാര്‍ത്ഥിയാണ്.

വെള്ളരിക്കുണ്ട് ഭാഗത്ത് നിന്ന് പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും വെള്ളരികുണ്ടിലേക്കുള്ള പാര്‍സല്‍ വാനുമാണ് കൂട്ടിയിടിച്ചത്.


ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രാഥമികചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയില്‍കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img