Thursday, June 19, 2025

പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും സംഘടിപ്പിച്ചു

Must Read

ദുബൈ: പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസറഗോഡ് ഡൈന്‍ ഹോട്ടലില്‍ വിപുലമായി സംഘടിപ്പിച്ച ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജംഷീദ് അട്ക്ക ഉത്ഘാടനം ചെയ്തു. പ്രവാചക പ്രണയം നമ്മിലൊരടയാളമായി ഉണ്ടാവണമെന്നും അതിലൂടെയാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതിന്റെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞു.

ശരീഫ് ഫൈസി ഉര്‍ളിത്തട്ക്കയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഹാജി മുഹമ്മദ് കുഞ്ഞി ടി എം പാടലടുക്ക അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു ജില്ലക്ക് സുപരിചിതനായ സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക ചര്യ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് സമൂഹത്തിന്റെ സംസ്‌കാര സമ്പന്നമായ ഉയര്‍ച്ചക്ക് നമ്മള്‍ കരണക്കാരാവണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഷംസുദ്ദീന്‍ പാടലടുക്ക ഉല്‌ബോധന പ്രസംഗം നടത്തി. സാങ്കേതിക വിദ്യയുടെ ധ്രുത ഗതിയിലുള്ള വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്ന ഈ കാലത്തു പ്രവാചകന്റെ വാക്കുകള്‍ മറക്കുന്നതാണ് ലഹരിയടക്കമുള്ള പൈശാചികതയിലേക്ക് യുവതയടങ്ങുന്ന സമൂഹം വഴി തെറ്റി വീഴാന്‍ കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദില്‍ ഷേഖ് ഉപ്പളയും സംഘവും നേതൃത്വം നല്കിയ മദ്ഹ് മജ്ലിസില്‍ സാബിത് പാടലടുക്കയുടെ മദ്ഹ് ഗാനാലാപനവും നടന്നു. നൗഷാദ് ബി കെ സ്വാഗതവും അമീര്‍ ടിംബര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img