ന്യൂഡല്‍ഹി :വാണിജ്യപാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇന്‍ഡെയ്ന്‍ എല്‍.പി.ജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1774 രൂപയാണ്.നേരത്തെ ഇത് 1859.5 രൂപയായിരുന്നു.കൊല്‍ക്കൊത്തയില്‍ ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1846 രൂപയാകും.നേരത്തെ ഇത് 1995.50 രൂപയായിരുന്നു.മുംബൈയില്‍ നേരത്തെ 1844 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1696രൂപയായിട്ടുണ്ട്.
അതേസമയം ഗാര്‍ഹികപാചകവാതക വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.