മംഗളൂരു: കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് നാല് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയില്‍ മരിച്ചു.ഉജ്‌റെ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹാമിദിന്റെ മകനും ഉപ്പിനങ്ങാടിയിലെ ‘ബ്രൈറ്റ് ലുക്ക്’വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്‌റഫ്(32) ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം കേരളത്തിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ജൂണ്‍ നാലിനാണ് യുവാവ് അപകടത്തില്‍ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറില്‍ ഇരുത്തി സാധനം വാങ്ങാന്‍ പാത മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നെങ്കിലും ബോധം തെളിയാതെയാണ് മരണം സംഭവിച്ചത്.