മുക്കം: അഗസ്ത്യന്മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്ന്് പഴകിയ മത്സ്യങ്ങള്‍ പിടികൂടി്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. മത്സ്യ കടക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ല. കട അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.