മൂന്നാര്‍: പള്ളിവാസലിനു സമീപം രണ്ടാംമൈലിലെ ജനവാസ കേന്ദ്രമായ പാറപ്പുറത്ത് രണ്ട് വളര്‍ത്ത് നായ്ക്കളെ പുലി അക്രമിച്ചു കൊന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രദേശവാസികളായ സുരേഷ് കുമാറിന്റെയും രജേഷിന്റെയും വിടിന് സമീപം കെട്ടിയിട്ട വളര്‍ത്ത് നായ്ക്കളെ പുലി കടിച്ചു കൊന്നത്. ഇതോടെ പ്രദേശവാസികള്‍ വലിയ ആശങ്കയിലാണ്.