Monday, June 23, 2025

പരമ്പരാഗത നെല്ലിനങ്ങളുടെ നടീല്‍ ഉത്സവം നടത്തി

Must Read

കോഴിക്കോട് :ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെല്‍കൃഷി പദ്ധതിയുടെ നടീല്‍ ഉത്സവം അഡ്വ. കെ. എം സച്ചിന്‍ദേവ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തിലാണ് നടീല്‍ ഉത്സവം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത അധ്യക്ഷത വഹിച്ചു.

നെന്മേനി ചിറ്റുണ്ട രീതിയിലാണ് പാടത്ത് കൃഷി ചെയ്യുന്നത്. ജഗന്നാഥ്, തുളസി ബോഗ്, രാംലി, ആസാം ബ്ലാക്ക്, കാക്കിശാല, കറുവാച്ചി, ക്ലീറോ, രക്തശാലി, തുടങ്ങി 12 ഇനങ്ങള്‍ ആറ് ഏക്കറിലായാണ് കൃഷി ചെയ്യുക. സംസ്ഥാനത്തെ മികച്ച കര്‍ഷക ഗവേഷകനായ അജി തോമസ് അമ്പലവയല്‍ പ്രായോഗിക പരിശീലനം നടത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. ഔഷധ ഗുണമുള്ളതായതിനാല്‍ ഇവയുടെ വിപണനത്തിനും പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് കൃഷി അദ്ദേഹം പറഞ്ഞു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.കെ വനജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റംല മാടംവള്ളികുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സബിത പൂക്കോത്ത്, നഫീസ, സഹീര്‍ മാസ്റ്റര്‍ , വാര്‍ഡ് മെമ്പര്‍ മിനി. എം സി തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.എം ശശി സ്വാഗതവും ബാലുശേരി കൃഷി ഓഫീസര്‍ എം വിധു നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img