Friday, June 20, 2025

പന്നിയൂര്‍ക്കുളം – മനത്താനത്ത് താഴം റോഡിന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ പേര്

Must Read

കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂര്‍ക്കുളം – മനത്താനത്ത് താഴം റോഡിന് എയര്‍ഫോഴ്സ് വിമാന അപകടത്തില്‍ വീരമൃത്യുവരിച്ച ഫ്ളൈറ്റ് ലെഫ്റ്റനന്റ് എസ്. അച്ചുദേവിന്റെ പേര് നല്‍കി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സുഖോയ്-30 വിമാനത്തിനുണ്ടായ അപകടത്തിലാണ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ ദാരുണാന്ത്യമുണ്ടായത്. അച്ചുദേവിനോടുള്ള ആദര സൂചകമായാണ് പഞ്ചായത്തിന്റെ തീരുമാനം.

പന്നിയൂര്‍ക്കുളത്ത് നടന്ന നാമകരണ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ഉഷ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, അച്ചു ദേവിന്റെ പിതാവ് വി.പി സഹദേവന്‍ എന്നിവര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ദീപ കാമ്പുറത്ത്, എം.എ.പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അജിത ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ്യ തട്ടാരില്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img