Saturday, June 21, 2025

പന്തീരാങ്കാവ് കേസ്: യു.എ.പി.എ ചുമത്തിയത് ശരിയെന്ന് സി.പി.എം നേതൃത്വം

Must Read

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അലന്‍,താഹ എന്നിവര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നും അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിയായ നടപടിയായിരുന്നുവെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍. പാര്‍ട്ടി സമ്മേളന നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലനും താഹയും മാവോയിസ്റ്റ് ആശയങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണിത്. അതുകൊണ്ടുതന്നെയാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. പി. മോഹനന്‍ പറഞ്ഞു.
ജില്ലയിലെ മലയോര-തീരദേശങ്ങളില്‍ വര്‍ഗീയ സംഘടനകള്‍ പിടിമുറുക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ നടപടികള്‍ ഉണ്ടാവണം. പാര്‍ട്ടി അംഗങ്ങള്‍ക്ക് രാഷ്ട്രീയവും സംഘടനാപരവുമായ വിദ്യാഭ്യാസം നല്‍കാന്‍ നടപടിയുണ്ടാവണം. ഒമ്പതോളം പ്രമേയങ്ങളാണ് പ്രതിനിധി സമ്മേളനം അംഗീകരിച്ചത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img