Thursday, June 19, 2025

പത്മശ്രീ ബഹുമതി നേടിയ റാബിയയെ  ദുബൈ കെ എം സി സി നേതാക്കൾ സന്ദർശിച്ചു 

Must Read

മലപ്പുറം: പത്മശ്രീ ബഹുമതിക്ക് അർഹത നേടിയ റാബിയയെ തേടി ദുബൈ കെ എം സി സി നേതാക്കളെത്തി. നിശ്ചയദാർഢ്യത്തിലൂടെ ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ അഭിമാനമായി മാറിയ റാബിയക്ക് ഇത് അഭിമാന മുഹൂർത്തമായി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സംഘടിത ശക്തിയായ കെ എം സി സിസാരഥികളെ നേരിട്ട് കാണാനായതിൽ തനിക്കുള്ള തൃപ്തിയും സന്താഷവും അവർ പങ്കു വെച്ചു.മലപ്പുറം തിരൂരങ്ങാടിയിലെ വസതിയിൽ വള്ളിക്കാട് ട്യൂഷൻ സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ റാബിയയെ ഷാൾ അണിയിച്ചു. ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഒ. കെ ഇബ്രാഹിം, ഭാരവാഹികളായ റയീസ് തലശ്ശേരി,അഷ്‌റഫ്  കൊടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു. 1990 ലെകേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യൂത്ത് അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയപ്പോൾ കെ എം സീതി സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡും ദുബൈ കെ എം സി സർഗ്ഗധാര പുരസ്കാരങ്ങളും റാബിയക്ക് ലഭിച്ചിരുന്നു. അടുത്ത മാസം ഡൽഹിയിൽ നിന്ന്  പത്മശ്രീ ഏറ്റുവാങ്ങിയതിനു ശേഷം ദുബൈ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ യു എ ഇ യിൽ റാബിയക്ക്‌ ൽ സ്വീകരണവും ആദരിക്കൽ ചടങ്ങും നടത്തുമെന്ന് കെ എം സി സി നേതാക്കൾ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img