Tuesday, June 24, 2025

പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

Must Read

കോഴിക്കോട് :പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി.പെണ്‍കുട്ടിയെ കര്‍ണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂര്‍ പോലീസ് മയക്കുമരുന്ന് മാഫിയയില്‍ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ മറ്റുപ്രതികള്‍ക്കായി പഴുതടച്ച അന്വേഷണം നടന്നുവരികയാണ്.

വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണ്‍ (27) ആണ് ഇന്നലെ രാത്രി ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്. വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ് അറസ്റ്റ് ചെയ്തു. അരുണും നാസറും ചേര്‍ന്ന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെണ്‍കുട്ടിയെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിക്കൊണ്ട്‌പോകുകയായിരുന്നു.

തലക്കുളത്തൂര്‍ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തില്‍ പെട്ട ഒരാള്‍കൂടി പോലീസിന്റെ പിടിയിലാകുന്നത്.
വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും സീക്രട്ട് ചാറ്റ് സംവിധാനത്തിലൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി പോലീസ് അന്വേഷിച്ച ആരോടുംതന്നെ പിന്നീട് ബന്ധപ്പെടാതെ രഹസ്യകേന്ദ്രങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഒന്നര മാസത്തോളം പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ ക്രൈം സ്‌ക്വാഡിന്റെ പിടിയിലകപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനും കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, ബിജുമോഹന്‍, എസ് ദീപ്തീഷ്, ഡന്‍സാഫ് അസിസ്റ്റന്റ് എസ്‌ഐ മനോജ് എടയേടത്ത്, സിപിഒമാരായ അര്‍ജുന്‍ അജിത്ത് കാരയില്‍ സുനോജ് സൈബര്‍ വിദഗ്ദന്‍ പികെ.വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img