കുത്തേറ്റ യുവതി ഗുരുതരവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
കോതമംഗലം : കോതമംഗലം, നെല്ലിമറ്റത്ത് പട്ടാപ്പകല്‍ നടു റോഡില്‍ വീട്ടമ്മക്ക് ഭര്‍ത്താവിന്റെ കുത്തേറ്റു. നെല്ലിമറ്റം – വാളാച്ചിറ റോഡില്‍ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയില്‍ വീട്ടില്‍ അശോകന്റെ ഭാര്യ ജോബി(44) യെയാണ് വഴിയില്‍ കാത്ത് നിന്ന് ആയുധമുപയോഗിച്ച് ഭര്‍ത്താവ് അശോകന്‍(48) പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയത്.നാട്ടുകാര്‍ ഒച്ചവച്ച് ഓടിക്കൂടിയപ്പോഴേക്കും അശോകന്‍ ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതര പരിക്ക് പറ്റിയ ജോബിയെ ആദ്യം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ണിചര്‍ പണിക്കാരനായ അശോകനും, ജോബിയും എട്ടു മാസമായി പിരിഞ്ഞു കഴിയുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരുടെ മക്കള്‍ ജോബിക്കൊപ്പമാണ് കഴിയുന്നത്.ഒളിവില്‍ പോയ അശോകനായി ഊന്നുകല്‍ പോലീസ് അന്വഷണം ഊര്‍ജിതമാക്കി.