കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാളയം മാര്‍ക്കറ്റ് അനുബന്ധമേഖലാ സംരക്ഷണസമിതി കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിലവില്‍ പാളയത്തുള്ള തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തരുതെന്ന് ആവശ്യം ഉന്നയിച്ചു. കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവനോപാധി സംരക്ഷിക്കുക, മിഠായിതെരുവ് പോലെ പൈതൃക കച്ചവടമേഖലയായ പാളയത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുല്‍ജലീല്‍ അധ്യക്ഷനായി. പി.എം ഹനീഫ, അഹമ്മദ്കുട്ടി ഉണ്ണികുളം, എം.പി ജനാര്ദ്ദനന്, എ.ടി അബ്ദു, സുഷല് പൊറ്റെക്കാട്, എന്‍.കെ ഹംസക്കോയ, എ.വി മുസ്തഫ, എം. മുഹമ്മദ് ബഷീര്‍, ഇ.സി സതീശന് പ്രസംഗിച്ചു.