കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തപദ്ധതിയായ ‘ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ'(എന്‍ ഐ എല്‍ പി ) മുന്നോടിയായുള്ള സാക്ഷരതാ സര്‍വ്വേ ഉദ്ഘാടനം വ്യത്യസ്ത അനുഭവമായി. അന്നശ്ശേരി പെരവനാരി കോളനിയില്‍ നടന്ന തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് തല എന്‍ ഐ എല്‍ പി സര്‍വ്വേ ഉദ്ഘാടനമാണ് സംഘാടനത്തിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായത്.
പാട്ടും പറച്ചിലും നിരക്ഷരരുടെയും മുന്‍കാല സാക്ഷരതാപ്രവര്ത്തകരുടെയും അനുഭവം പങ്കുവെക്കലും സര്‍വ്വേയുടെ ഭാഗമായി നടന്നു. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ മൊബൈല്‍ ഫോണിലെ ഗൂഗിള്‍ ഫോമില്‍ നിരക്ഷരരുടെ വിവരം ശേഖരിച്ചുകൊണ്ട് സര്‍വ്വേ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ ഐ എല്‍ പി പഞ്ചായത്ത് കണ്‍വീനര്‍ ഗിരീഷ് ആമ്പ്ര പദ്ധതി വിശദീകരണം നടത്തി.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം രാമചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നാം വാര്‍ഡ് മെമ്പര്‍ കെ റസിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത, എന്‍ ഐ എല്‍ പി റിസോഴ്സ് പേഴ്സണ്‍ സി പ്രകാശന് മാസ്റ്റര്‍, പട്ടോന രാധാകൃഷ്ണന്, ടി ദിവാകരന്, വി ഷീബ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എന്‍ ഐ എല്‍ പി മൂന്നാം വാര്‍ഡ് ജോ : കണ്‍വീനര്‍ പ്രകാശന് മുട്ട്യമ്പുറത്ത് സ്വാഗതവും കുടുംബശ്രീ എ ഡി എസ് സെക്രട്ടറി ടി ലളിത നന്ദിയും പറഞ്ഞു.
പെരവനാരി കോളനിയിലെ നാല്‍പ്പത്തി ഒന്പതുകാരനായ ‘ അനില്‍ കുമാര്‍ തുടങ്ങി അറുപത്തിരണ്ടുകാരിയായ ‘ദേവി ‘ ഉള്‍പ്പെടെയുള്ളവര്‍ നിരക്ഷരതാവിവരങ്ങള് സര്വ്വേടീമിന് കൈമാറി.
2022 ജൂലൈയില്‍ തുടങ്ങി 2023 ഫെബ്രുവരിയില്‍ പരീക്ഷോത്സവത്തോടെ പൂര്‍ത്തിയാകുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. 1991ല്‍ സമ്പൂര്‍ണസാക്ഷരത കൈവരിച്ച കേരളത്തെ പരിപൂര്ണസാക്ഷരതയിലേക്കുയര്ത്തുക എന്നതാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. കേരളമൊട്ടുക്കും ഇന്ന് തുടങ്ങി ഒക്ടോബര്‍ 12 ന് ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും.
വാര്‍ഡ് തല എന്‍ ഐ എല്‍പി പ്രവര്‍ത്തകരായ സി മുനീറ, ഫസീല, ഫാരി ഷ, പ്രേരക് ശാന്തി ഇ ടി തുടങ്ങിയവര്‍ സര്വ്വേപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.