Thursday, June 19, 2025

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: സംഘാടക സമിതി രൂപീകരിച്ചു

Must Read

കോഴിക്കോട്:കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വടകര നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടിവന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം.

യോഗത്തില്‍ 201 അംഗ ജനറല്‍ കമ്മിറ്റിക്കും 25 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും രൂപം നല്‍കി. കെ മുരളീധരന്‍ എം.പി, കെ.കെ രമ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും നഗരസഭാ ചെയര്‍പേഴ്സണ്‍ ചെയര്‍മാനായും നഗരസഭ വൈസ് ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലര്‍മാരും വൈസ് ചെയര്‍മാന്മാരായും പ്രവര്‍ത്തിക്കും. സമിതിയുടെ കണ്‍വീനറായി നഗരസഭ സെക്രട്ടറിയും ജോയിന്‍ കണ്‍വീനറായി പ്രേരക്മാരും പ്രവര്‍ത്തിക്കും. വര്‍ക്കിംഗ് ചെയര്‍മാനായി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെയും ചുമതലപ്പെടുത്തി.

യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ.വനജ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു പ്രേമന്‍ സ്വാഗതം പറഞ്ഞു. നോഡല്‍ പ്രേരക് ഷാജി എം നന്ദി പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.വിജയി, പി.സജീവ് കുമാര്‍, എ.പി പ്രജിത മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ ഹരീഷ്, കുടുംബശ്രി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, അധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സാക്ഷരതാ സമിതി അംഗങ്ങള്‍, പ്രേരക്മാര്‍, തുല്യത കോ-ഓര്‍ഡിനേറ്റര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img