Thursday, June 19, 2025

നോവലിസ്റ്റിനെപ്പോലും നോവിച്ച ഇരിപ്പിടത്തില്‍ ഇരകളുടെ നോവറിഞ്ഞ് ജില്ല കളക്ടര്‍

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്:എന്റോസള്‍ഫാന്‍ ഇരകളേയും അവരുടെ നോവുകള്‍’എന്‍മകജെ’എന്ന കൃതിയിലൂടെ ആവിഷ്‌കരിച്ച നോവലിസ്റ്റ് ഡോ.അംബികാസുതന്‍ മാങ്ങാടിനേയും ആക്ഷേപിച്ച മുന്‍ഗാമിയെ തിരുത്തി ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നിശ്ശബ്ദ വിപ്ലവം.ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിന്നാക്ക ജില്ലയില്‍ തുല്ല്യതയില്ലാത്ത സേവനമാണ് കളക്ടറുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടം നിര്‍വ്വഹിച്ചത്.

അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്ന പ്രക്രിയ എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്‍ ജോലിയില്‍ ഒതുക്കാതെ റവന്യു വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസം മുമ്പ് പൂര്‍ത്തിയാക്കാനായി.

മെയ് മുതല്‍ ജൂലൈ പതിനൊന്നുവരെ 5056 പേര്‍ക്കായി 199.68,50,000 കോടി രൂപ ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കളക്ടര്‍.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായ തുക അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്തു. മെയ് മുതല്‍ ജൂലൈ പതിനൊന്നു വരെ 5056 പേര്‍ക്കായി 199 കോടി 68,50,000 (നൂറ്റിതൊണ്ണൂറ്റി ഒന്‍പത് കോടി അറുപത്തിയെട്ട് ലക്ഷത്തി അന്‍പതിനായിരം രൂപ) രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img