കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് മലപ്പുറം ജില്ലാ ഓഫീസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നു. മലപ്പുറം ബസ്സ്സ്റ്റാന്റിന് സമീപമുളള മുന്‍സിപ്പല്‍ ബില്‍ഡിങ്ങിലാണ് പുതിയ ഓഫീസ്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം 28-ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കടേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, നോര്‍ക്ക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
നിലവില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു നോര്‍ക്ക സെല്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കൂടുതല്‍ സേവനങ്ങളും, ആനുകൂല്യങ്ങളും, പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസിലേയ്ക്ക് പ്രവര്‍ത്തനം മാറുന്നത്.