
മംഗളൂരു: ഇന്നലെ നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ ഇന്ന് മരിച്ചു.ബരിമര്‍ സ്വദേശിയും പി.യു.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്.
മുഹര്‍റം അവധി ദിവസമായ ഇന്നലെ കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ ഒഴുക്കില്‍പെടുകയായിരുന്നു.അപകടം മനസ്സിലാക്കിയ നാട്ടുകാര്‍ അഗ്‌നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.