Saturday, June 21, 2025

നെല്ലിമറ്റത്ത് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ചു, ബന്ധുവായ യുവാവിന് ഗുരുതരം

Must Read

കോതമംഗലം: നെല്ലിമറ്റത്ത് വിഷം ഉള്ളില്‍ ചെന്ന് യുവതി മരിച്ചു. ബന്ധുവായ യുവാവിനെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമറ്റം സ്‌കൂള്‍ പടിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന തലക്കോട് മുഞ്ചക്കല്‍ ലൈല (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശിയുമായ അലിയെ (അലിമുത്ത്-45) കളമശേ രിമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴ അറക്കുളം ആലിന്‍ചുവട് സ്വദേശി ജോമോന് (40) ഒപ്പം എട്ട് വര്‍ഷമായി ലൈല വാടക വീട്ടില്‍ താമസിച്ചുവരി കയായിരുന്നുവെന്ന് ഊന്നുകല്‍ പോലീസ് പറഞ്ഞു. നാല് ദിവസമായി അലി ഈ വീട്ടില്‍ ഉണ്ടായിരുന്നു. സ്വകാ ര്യ ബസില്‍ ഡോര്‍ ചെക്കറായ ജോമോന്‍ സംഭവ ദിവസം ലൈലയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അലിയായിരുന്നു. കല്‍ക്കണ്ടം ആണെന്ന് കരുതി കഴിച്ചത് വിഷമായി പോയി, അവശ നിലയിലാണ് ന്നെന്ന് അലി ജോമോനോട് പറഞ്ഞതായി പോലീസ് പറഞ്ഞു.

ജോമോന്‍ സ്ഥലത്തെത്തി പോലീസ് വിളിച്ചു കൊടുത്ത ആംബുലന്‍സില്‍ ഇരുവരെയും ആ ശുപത്രിയില്‍ എത്തിച്ചെ ങ്കിലും ലൈല മരിച്ചു. അലി ആരോഗ്യനില വീ ണ്ടെടുത്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാ നാകൂവെന്ന് പോലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img