കാസര്‍കോട്: പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അമ്പത് മുതല്‍ നൂറു വരെ വര്‍ഷങ്ങളായി അപേക്ഷ നല്‍കി പട്ടയത്തിന് കാത്തിരിക്കുന്ന അവസ്ഥ കാസര്‍കോട് ജില്ലയില്‍ അല്ലാതെ മറ്റെവിടെയും ഇല്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗകമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി.കാസര്‍ക്കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ആരംഭിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദാലത്ത് ശനിയാഴ്ച വൈകുന്നേരം സമാപിക്കും.
അപേക്ഷകള്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ഒരു നടപടിയും സ്വീകരിക്കാതെ കിടക്കുകയാണ്.പരാതിക്കാരെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.ഇത്തരക്കാര്‍ക്ക് എതിരെ പട്ടിക വര്‍ഗ്ഗക്കിര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസ്സെടുക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു.